< Back
Kerala
അഞ്ച് പതിറ്റാണ്ട് വോട്ട് ചെയ്ത് എംപിക്ക് മാതാപിതാക്കളുടെ രേഖകള്‍ ഹാജരാക്കേണ്ട സാഹചര്യം; ബിഎല്‍ഒയെ മുന്നിലിരുത്തി ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതിഷേധം
Kerala

'അഞ്ച് പതിറ്റാണ്ട് വോട്ട് ചെയ്ത് എംപിക്ക് മാതാപിതാക്കളുടെ രേഖകള്‍ ഹാജരാക്കേണ്ട സാഹചര്യം'; ബിഎല്‍ഒയെ മുന്നിലിരുത്തി ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതിഷേധം

Web Desk
|
15 Jan 2026 5:06 PM IST

ജനപ്രതിനിധിയുടെ സാഹചര്യം ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും എംപി ചോദിച്ചു.

തിരുവനന്തപുരം: എസ്‌ഐആര്‍ ഹിയറിങ് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതിഷേധം. ബിഎൽഒയെ മുന്നിലിരുത്തിയാണ് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതിഷേധം. ജനപ്രതിനിധിയുടെ സാഹചര്യം ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും എംപി ചോദിച്ചു.

ഇന്ത്യാ രാജ്യത്തെ വോട്ടറാകുന്നതിന് വേണ്ടി എസ്‌ഐആര്‍ പ്രക്രിയകളിലൂടെ കടന്നുപോകുകയാണ് ഞാന്‍. എസ്‌ഐആറിന്റെ രേഖകളെല്ലാം നേരത്തെ കൈമാറിയതാണ്. ആ രേഖകളൊന്നും മതിയാവാത്തതിനാല്‍ എന്നെ നേരില്‍ കാണാന്‍ വന്നിരിക്കുകയാണ് ബിഎല്‍ഒ. അഞ്ച് പതിറ്റാണ്ട് വോട്ട് ചെയ്ത എംപിക്ക് പോലും മാതാപിതാക്കളുടെ രേകള്‍ ഹാജരാക്കേണ്ട സാഹചര്യമാണുള്ളത്. ഒരു ജനപ്രതിനിധിയുടെ സാഹചര്യം ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ബ്രിട്ടാസ് ചോദിച്ചു.

എസ്‌ഐആര്‍ ഹിയറിങ്ങിലെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള എംപിയുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് പങ്കുവെച്ചത്.

Similar Posts