< Back
Kerala

Kerala
ജോജുവിന്റെ വാഹനം തകർത്ത കേസ്: കോൺഗ്രസ് നേതാക്കൾ കീഴടങ്ങി
|8 Nov 2021 4:25 PM IST
ഇന്ധന വിലവർധനക്കെതിരായ റോഡുപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചു തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ കീഴടങ്ങി. കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവരാണ് കീഴടങ്ങിയത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടോണി ചമ്മിണി പറഞ്ഞു. ജോജു സിപിഎം ചട്ടുകമായി പ്രവർത്തിക്കുന്നു. നടൻ ജോജു ജോർജിന്റെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്ന് ടോണി ചമ്മിണി പറഞ്ഞു.
പൊലീസിന്റെത് ഏകപക്ഷിയമായ നിലപാടാണെന്നും വനിതാ നേതാക്കാൾ നൽകിയ പരാതിയിൽ യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബുധാനാഴ്ച മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തും. കോൺഗ്രസിന്റെ സമരങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.