< Back
Kerala
ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്
Kerala

ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്

Web Desk
|
4 Nov 2021 12:36 PM IST

കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു

നടൻ ജോജുവും കോൺഗ്രസ് നേതാക്കളുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്ന പരിഹാര ചർച്ച നടന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇരുകൂട്ടരും ക്ഷമിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചക്ക് നേതൃത്വം കൊടുത്ത നേതാക്കന്മാര്‍ പറഞ്ഞു.എന്നാല്‍ കേസിന്‍റെ കാര്യങ്ങൾ നിയമവഴിക്ക് തുടരുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കുതര്‍ക്കമാണുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കാറിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു.



Similar Posts