< Back
Kerala
Media banned in court premises in Koodatai case, Jollys Complaint, breaking news malayalam
Kerala

ജോളിയുടെ പരാതി; കൂടത്തായി കേസില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

Web Desk
|
7 March 2023 7:38 PM IST

ദൃശ്യമാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്

കോഴിക്കോട്: കൂടത്തായ് കേസ് വിചാരണയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. നാളെ മുതൽ മാധ്യമങ്ങൾക്ക് കോടതി വളപ്പില്‍ പ്രേവേശനമില്ല. ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്. കൂടത്തായ് കേസിന്റെ വിചാരണ ഇന്ന് മുതലാണ് ആരംഭിച്ചത്. കേസിൽ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. അതിനിടെയാണ് ജോളിയാണ് ഒരു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്.


ദൃശ്യമാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്. അതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതിയിലാണ് കൂടത്തായ് കേസ് വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.


നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അതിനൊപ്പം തന്നെയാണ് മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശനം വിലക്കുന്നത്. കേസിൽ ഇന്ന് ആരംഭിച്ച സാക്ഷി വിസ്താരം മെയ് 18വരെ തുടർച്ചയായി നടക്കുകയും ചെയ്യും.





Similar Posts