< Back
Kerala

Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിയമോപദേശം തേടി കേസ് എടുക്കണമെന്ന് ജോസ് കെ മാണി എം.പി
|24 Aug 2024 9:47 PM IST
'ലോക ശ്രദ്ധ നേടിയ മലയാള സിനിമ ഇന്ന് സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ ചർച്ചയാകുകയാണ്'
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടി കേസ് എടുക്കണമെന്നും ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ലോക ശ്രദ്ധ നേടിയ മലയാള സിനിമ ഇന്ന് സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ ചർച്ചയാകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. നിയമോപദേശം തേടി കേസ് എടുക്കാൻ കഴിയുമെങ്കിൽ കേസ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.