< Back
Kerala
ഉത്തരേന്ത്യയിൽ അച്ചൻമാർക്ക് ളോഹയിട്ട് പുറത്തിറങ്ങാൻ കഴിയുന്നില്ല; കർണാടകയിലും സ്ഥിതി സമാനം: മാർ ജോസഫ് പാംപ്ലാനി

Joseph Pamplani | Photo | Mediaone

Kerala

ഉത്തരേന്ത്യയിൽ അച്ചൻമാർക്ക് ളോഹയിട്ട് പുറത്തിറങ്ങാൻ കഴിയുന്നില്ല; കർണാടകയിലും സ്ഥിതി സമാനം: മാർ ജോസഫ് പാംപ്ലാനി

Web Desk
|
15 Oct 2025 6:41 PM IST

മതപരിവർത്തന നിരോധന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസംമുട്ടിക്കുന്നതാണെന്ന് പാംപ്ലാനി പറഞ്ഞു

കാസർകോട്: ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ പുരോഹിതൻമാർക്ക് തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർണാടകയിലും സമാനമാണ് സ്ഥിതി. കന്യാസ്ത്രീകൾ തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങിയാൻ തിരിച്ചുവരാൻ കഴിയുമോ എന്നറിയാത്ത ഗതികേടിന്റെ അവസ്ഥയാണെന്നും പാംപ്ലാനി പറഞ്ഞു.

മതപരിവർത്തന നിരോധന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസംമുട്ടിക്കുന്നതാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും സമാനമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണയാത്ര കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പാംപ്ലാനി.

സംസ്ഥാനത്തെ ചില വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികളെ പാംപ്ലാനി പ്രശംസിച്ചു. അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് സഭയുടെ ആവശ്യം സർക്കാർ അംഗീകരിച്ചെന്നും വിഷയത്തിൽ പിണറായി സർക്കാറിനോട് നന്ദി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരും ബഹളംവെച്ചിട്ടും മന്ത്രിയടക്കം എതിർത്തിട്ടും മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നെന്നും പാംപ്ലാനി പറഞ്ഞു.

Similar Posts