< Back
Kerala

Kerala
പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
|8 May 2024 11:26 AM IST
മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് മരിച്ചത്.
പാലക്കാട്: കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് മലമ്പുഴ വേനോലി എളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.
പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്. കാട്ടാന പാഞ്ഞടുത്തപ്പോൾ ചിതറിയോടുന്നതിനിടെ മുകേഷ് മറിഞ്ഞുവീഴുകയായിരുന്നു. മുകേഷിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ ഉണ്ണിയുടെയും ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ.