< Back
Kerala
രണ്ട് മാറ്റങ്ങൾ വരുത്തിയാൽ JSK സിനിമക്ക് പ്ര​ദർശനാനുമതി നൽകാം; സെൻസർ ബോർഡ് ഹൈക്കോടതിയിൽ
Kerala

'രണ്ട് മാറ്റങ്ങൾ വരുത്തിയാൽ JSK സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Web Desk
|
9 July 2025 11:28 AM IST

കോടതി നിർമ്മാതാക്കളുടെ നിലപാട് തേടി

കൊച്ചി: രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ. ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്ടൈറ്റിൽ മാറ്റം വേണമെന്നുമാണ് സെൻസർബോർഡിന്റെ ആവശ്യം.കോടതി രംഗത്തില്‍ ജാനകി എന്ന പേര് വിളിക്കുന്ന ഭാഗമാണ് മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെ 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നോ വി.ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നോ ആക്കുന്നതില്‍ പ്രശ്നമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു.

96കട്ടിൻ്റെ ആവശ്യം വരില്ലെന്നും അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. സെൻസർ ബോർഡ് നിർദേശത്തിൽ കോടതി നിർമ്മാതാക്കളുടെ നിലപാട് തേടി.ഹരജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.


Similar Posts