< Back
Kerala
മുനമ്പം വഖഫ് ഭൂമി; ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കി
Kerala

മുനമ്പം വഖഫ് ഭൂമി; ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കി

Web Desk
|
28 Nov 2024 2:34 PM IST

കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങൾ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം. സർക്കാർ സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ ശിപാർശ നൽകണം.

Similar Posts