< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
വയനാട് നെന്മേനിയിൽ ജുമാ മസ്ജിദിന് നേരെ കല്ലേറ്
|24 May 2023 9:35 AM IST
സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.
വയനാട്: നെന്മേനി കൊഴുവണ ജുമാ മസ്ജിദിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമമുണ്ടായത്. മസ്ജിദ് പുറത്തുനിന്ന് പൂട്ടിയ അക്രമികൾ പുറത്തെ ചെടികളും വെട്ടിനശിപ്പിച്ചു.
സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ മഹല്ല് കമ്മിറ്റി നൂൽപ്പുഴ പൊലീസിൽ പരാതി നൽകി.