< Back
Kerala
ജൂണ്‍ 17 ഇനി കേരള മെട്രോ ദിനം
Kerala

ജൂണ്‍ 17 ഇനി കേരള മെട്രോ ദിനം

ijas
|
9 Dec 2021 9:41 PM IST

2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്

കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ 17 കേരള മെട്രോ ദിനമായി എല്ലാവര്‍ഷവും ആചരിക്കുവാന്‍ കെ.എം.ആര്‍.എല്‍ ബോര്‍ഡ് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

അതെ സമയം മെട്രോ ദിനാചരണത്തിന്‍റെ ഭാഗമായി വിപുലവും വൈവിധ്യമാര്‍ന്നതുമായ ആഘോഷ പരിപാടികള്‍ വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിക്കും. കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനുകളിലും വ്യത്യസ്തമായ സിഗ്നേച്ചര്‍ മ്യൂസികും ഒരുക്കും. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലുമാണ് സിഗ്നേച്ചര്‍ മ്യൂസിക് കേള്‍പ്പിക്കുക. ഓരോസ്റ്റഷനിലും ട്രെയിന്‍ എത്തുമ്പോള്‍ നല്‍കുന്ന അറിയിപ്പിനൊപ്പം ഈ മ്യൂസിക് കേള്‍ക്കാം. ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് മ്യൂസിക്.

Related Tags :
Similar Posts