< Back
Kerala
കോന്നിയിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു
Kerala

കോന്നിയിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു

Web Desk
|
29 May 2021 11:39 AM IST

ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു. ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മാത്രമാണ് പ്രായം. കോന്നിയിലെത്തിച്ച മൂന്നാമത്തെ കുട്ടിയാനയാണ് ചരിയുന്നത്.

നിലമ്പൂർ വനത്തിൽ നിന്നും കൂട്ടംതെറ്റിയ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ ഒരു മാസം മുൻപാണ് കോന്നിയിലെത്തിച്ചത്. വയനാട്ടിലെത്തിച്ച് പരിചരണം നല്‍കിയ ശേഷം കോന്നിയിലേക്ക് കൊണ്ടുവരികയായിരുന്നു. അന്ന് തന്നെ ഡോക്ടര്‍മാര്‍ ആനക്കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാളെ അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെയാണ് ഇന്ന് രാവിലെ എട്ടരയോടെ ചരിഞ്ഞത്.

Related Tags :
Similar Posts