< Back
Kerala

Kerala
ജസ്റ്റിസ് നിതിൻ മധുകർ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും
|12 July 2024 12:49 AM IST
എട്ട് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശിപാർശ ചെയ്ത് കൊളീജിയം
കൊച്ചി: ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് നിതിൻ മധുകർ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. ജസ്റ്റിസ് ആശിഷ് ജ ദേശായ് വിരമിച്ചതിനെ തുടർന്നാണ് നിയമനം. ഡൽഹി, മദ്രാസ്, മധ്യപ്രദേശ് തുടങ്ങി എട്ട് ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.
2012 ജനുവരി 23നാണ് മധുകർ ബോംബെ ഹൈക്കോടതിയിൽ നിയമിതനാകുന്നത്. ഇതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിംഗ് കോൺസൽ ആയിരുന്നു. ഷോലപൂർ സ്വദേശിയായ നിതിൻ ജാംദാർ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.