< Back
Kerala
എന്ത് നീതി ? സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത് ; പ്രതികരണമായി പാർവതി തിരുവോത്ത്
Kerala

'എന്ത് നീതി ? സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്' ; പ്രതികരണമായി പാർവതി തിരുവോത്ത്

Web Desk
|
8 Dec 2025 1:36 PM IST

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെയാണ് പ്രതികരണം

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ചലച്ചിത്രതാരം പാർവതി തിരുവോത്ത്. 'എന്ത് നീതി ? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അതിജീവിതക്ക് പിന്തുണയുമായി രമ്യനമ്പീശനും റിമ കല്ലിങ്കലും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. അവൾക്കൊപ്പം എന്നെഴുതിയ ചിത്രത്തോടൊപ്പം എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോൾ എന്നും റിമ കുറിക്കുന്നുണ്ട്. തുടക്കം മുതലേ അതിജീവിതയ്ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാർവതിയും രമ്യയും.

Similar Posts