< Back
Kerala
കെ. ജയകുമാർ ഐഎഎസ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും; പ്രഖ്യാപനം ഉടൻ
Kerala

കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും; പ്രഖ്യാപനം ഉടൻ

Web Desk
|
7 Nov 2025 9:08 PM IST

മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയാകും തീരുമാനം

തിരുവനന്തപുരം: മുൻ ദേവസ്വം സ്പെഷ്യൽ കമ്മീഷണർ കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയകുമാറിനെ പ്രസിഡൻ്റാക്കാൻ ആലോചന നടന്നത്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയാകും അന്തിമ തീരുമാനം.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി ചുമതല ഏറ്റെടുക്കുമെന്ന് ജയകുമാർ പറഞ്ഞു. ചുമതല ഏറ്റെടുക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ല. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത ഉണ്ടാകും.

ശബരിമല സീസൺ ആരംഭിക്കാനിരിക്കുകയാണ്. തീർഥാടനത്തിനാക്കും അടിയന്തര പരിഗണന നൽകുക. ഉത്തരവാദിത്തം വളരെ വലുതാണെങ്കിലും സന്തോഷത്തോടുകൂടി താൻ ഏറ്റെടുക്കുമെന്നും ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.

Similar Posts