< Back
Kerala

Kerala
സിപിഎം പ്രവര്‍ത്തകൻ കെ. ലതേഷ് വധക്കേസ് ; പ്രതികൾ കുറ്റക്കാര്‍
|8 Jan 2026 12:31 PM IST
ആർഎസ്എസ് - ബിജെപി പ്രവർത്തകരായ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി
കണ്ണൂര്‍: കണ്ണൂർ തലായിയിൽ സിപിഎം നേതാവ് കെ.ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് - ബിജെപി പ്രവർത്തകരായ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ ഉച്ചയ്ക്ക് 1 മണിക്ക് ശിക്ഷ വിധിക്കും. 2008 ഡിസംബർ 31 നാണ് കൊലപാതകം നടന്നത്.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബർ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊന്നത്.
ആക്രമണത്തിൽ സിപിഐ എം പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറിൽ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്‌തരിച്ചു.