< Back
Kerala
K Lohya against JDS National executive meeting
Kerala

സി.കെ നാണു വിളിച്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗവുമായി സഹകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി

Web Desk
|
8 Nov 2023 12:56 PM IST

സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ വിളിച്ച യോഗവുമായി സഹകരിക്കില്ലെന്നും കെ. ലോഹ്യ പറഞ്ഞു.

കോഴിക്കോട്: ജെ.ഡി.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച സി.കെ നാണുവിന്റെ നടപടി അപ്രായോഗികമെന്ന് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ യോഗം ചേരാനാകില്ല. യോഗവുമായി സഹകരിക്കില്ലെന്നും ലോഹ്യ പറഞ്ഞു.

എൻ.ഡി.എക്കൊപ്പം ചേരാനുള്ള ദേവഗൗഡയുടെ നിലപാട് സംസ്ഥാന നേതൃത്വം തള്ളിയതാണ്. ഇത് സംബന്ധിച്ച് നാല് തവണ യോഗം ചേർന്ന് ചില കാര്യങ്ങൾ ആലോചിച്ചിട്ടുണ്ട്. എങ്കിലും ഇത്തരമൊരു യോഗം വിളിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ലോഹ്യ പറഞ്ഞു.

ജെ.ഡി.എസിന്റേ ദേശീയ വൈസ് പ്രസിഡന്റാണ് സി.കെ നാണു. ഈ മാസം 15-നാണ് അദ്ദേഹം ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ചിരിക്കുന്നത്. സി.എം ഇബ്രാഹീം അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Similar Posts