< Back
Kerala

Kerala
'രാഹുലിന് മുൻകൂർജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ്റെ കഴിവുകേട്': കെ. മുരളീധരൻ
|10 Dec 2025 4:57 PM IST
കേരള പൊലീസ് അമ്പേ പരാജയപ്പെട്ടുവെന്നും കെ. മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: രാഹുലിന് മുൻകൂർജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ്റെ കഴിവുകേടെന്ന് കെ. മുരളീധരൻ. കോൺഗ്രസ് ആ ചാപ്റ്റർ ക്ലോസ് ചെയ്തു. കേരള പൊലീസ് അമ്പേ പരാജയപ്പെട്ടുവെന്നും കെ. മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുലിന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും
കോൺഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിൻ ആണെങ്കിലും അല്ലെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്തല്ലോ, അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. പരാമർശം യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.