< Back
Kerala
സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്താൽ ഒരു കത്രിക ഫ്രീ എന്ന രീതിയാണ്: കെ.മുരളീധരൻ
Kerala

'സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്താൽ ഒരു കത്രിക ഫ്രീ എന്ന രീതിയാണ്': കെ.മുരളീധരൻ

Web Desk
|
21 Feb 2026 12:40 PM IST

മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും മുരളീധരൻ

പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറീസ് എന്ന് പേരിട്ടതിനെ പരിഹസിച്ച് കെ.മുരളീധരൻ.

മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും പേരിടാൻ തീരുമാനിച്ചത് ഉത്തരകേരളത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും ബാർ ഉടമകളുമായി കരാർ ഉണ്ടാക്കി. 10 മുതൽ 12 വരെ കിട്ടുന്ന വരുമാനം സർക്കാരിനെ നൽകാം എന്നാണ് കരാർ. മദ്യം കഴിച്ച ശേഷം സർക്കാർ ആശുപത്രിയിൽ പോകാൻ പറ്റില്ല. കാരണം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആളുകളെ കുടിപ്പിച്ച് ബോധം കെടുത്തുകയാണ് സർക്കാരിൻ്റെ നയമെന്നും കെ.മുരളീധരൻ

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഓപ്പറേഷൻ വിധേയം ആയാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികളിൽ. ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ ഞങ്ങൾ എങ്ങനെ മിണ്ടാതെ ഇരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു. ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ഡോ.ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ.

Similar Posts