< Back
Kerala
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തെ സ്വാഗതം ചെയ്യുന്നു, നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്നതാണ് സംശയം;കെ.മുരളീധരൻ
Kerala

'എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തെ സ്വാഗതം ചെയ്യുന്നു, നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്നതാണ് സംശയം';കെ.മുരളീധരൻ

Web Desk
|
18 Jan 2026 10:43 AM IST

ഇരു സംഘടനകളും യോജിക്കുന്നത് സാമുദായിക സൗഹൃദത്തിന് നല്ലതാണെന്നും മുരളീധരൻ

തിരുവനന്തപുരം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇരു സംഘടനകളും യോജിക്കുന്നത് സാമുദായിക സൗഹൃദത്തിന് നല്ലതാണ്. എന്നാൽ അത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്നതാണ് സംശയമെന്നും കെ. .മുരളീധരൻ പറഞ്ഞു.

'വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ഒന്നിനോടും യോജിക്കുന്നില്ല.സമുദായ നേതാക്കന്മാർക്ക് അവരുടെ സമുദായത്തിന്റെ അവകാശത്തെക്കുറിച്ച് പറയാൻ സ്വാതന്ത്ര്യമുണ്ട്.അനാവശ്യമായി മറ്റ് സമുദായങ്ങളെ അവഹേളിച്ചാൽ അവർ വിമർശിക്കപ്പെടും.വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമാക്കിയത് തങ്ങളല്ല, സിപിഐയാണ്..'കെ.മുരളീധരൻ പറഞ്ഞു

'സമുദായ നേതാക്കൾ പറയുന്നത് അനുസരിച്ചല്ല സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്നത്. അവരുടെ നേതാക്കന്മാരെ അധിക്ഷേപിച്ചാൽ സമുദായ അംഗങ്ങൾ സഹിക്കില്ല. പിണറായി വിജയൻ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോൾ ആ സമുദായം പ്രതികരിച്ചു.ഇക്കാര്യത്തിൽ ഞങ്ങൾക്ക് അശേഷം ഭയമില്ല. മൂന്നാം പിണറായി വരുമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാണാം എന്ന രീതിയിലേക്ക് ആയി.. 'മുരളീധരൻ പറഞ്ഞു.

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വന്നോട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇരു സമുദായങ്ങളുമായി കോൺഗ്രസിനും യുഡിഎഫിനും നല്ല ബന്ധമാണ്. സമുദായങ്ങുടെ നിലപാടിൽ യുഡിഎഫില്‍ തർക്കങ്ങൾ ഇല്ല. സമുദായ നേതൃത്വങ്ങൾക്ക് അർഹമായ ബഹുമാനം കൊടുക്കുന്നതാണ് പാർട്ടിയുടെയും മുന്നണിയുടെയും സമീപനമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം, എന്‍എസ്എസുമായി സഹകരണത്തിന് തയ്യാറെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനെയെ പിന്തുണച്ച് ജി.സുകുമാരൻ നായർ രംഗത്തു വന്നതോടെ വീണ്ടും ചർച്ചയാകുകയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ബന്ധം. സമുദായ നേതാക്കളെ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിമർശിക്കുന്നതിൽ ഒരേ മനോഭാവമാണ് സുകുമാരൻ നായർക്കും വെള്ളാപ്പളിക്കുമുള്ളത്.

രാഷ്ട്രീയക്കാർ ഹൈന്ദവ സമുദായ നേതാക്കളെ മാത്രമാണ് വിമർശിക്കുന്നതെന്നാണ് ഇരുവരുടെയും നിലപാട്.ഇരുവരുടെയും പ്രസ്താവനകളിൽ കരുതലോടെ മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളുടെ തീരുമാനം. എന്നാൽ സമുദായ നേതാക്കളുടെ പ്രസ്താവന ബിിജെപിക്ക് അനുകൂല അന്തരീക്ഷം മൊരുക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.


Similar Posts