< Back
Kerala
K Muraleedharan says the Nava Kerala sadas has turned the main opposition into a platform to vilify
Kerala

നവകേരള സദസ്സ് മുഖ്യപ്രതിപക്ഷത്തെ തന്തക്ക് വിളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് കെ മുരളീധരൻ

Web Desk
|
19 Nov 2023 3:30 PM IST

രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും എന്തിനാണ്‌ നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്ന് കെ മുരളീധരൻ ചോദിച്ചു

തിരുവനന്തപുരം: നവകേരള സദസ്സ് മുഖ്യപ്രതിപക്ഷത്തെ തന്തക്ക് വിളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് കെ മുരളീധരൻ എം.പി. രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും എന്തിനാണ്‌ നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്നും കെ മുരളീധരൻ ചോദിച്ചു. അതേസമയം സർക്കാറിന്റെ ജനകീയത തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ദുഷ്ടലാക്കോടെയാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസ്സിനെ പൂർണമായും രാഷ് ട്രീയപരിപാടിയാക്കി മാറ്റി. ഇത് സർക്കാർ പരിപാടിയല്ലെന്നും സി.പി.എമ്മിന്റെ പരിപാടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം നവകേരള സദസ്സിനെ ജനങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Similar Posts