< Back
Kerala
മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും: രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ വികാരമെന്ന് കെ.മുരളീധരൻ
Kerala

'മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും': രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ വികാരമെന്ന് കെ.മുരളീധരൻ

Web Desk
|
4 March 2023 10:17 AM IST

അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നായിരുന്നു രാഘവന്റെ വിമർശനത്തോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം

കെ.പി.സി.സി നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം.കെ രാഘവൻ എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് രാഘവൻ പങ്കുവച്ചതെന്നും വിമർശനത്തിൽ തെറ്റില്ലെന്നും കെ.മുരളീധരൻ പറഞ്ഞു

"ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞത്. മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും. കെ പി സി സിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ല. രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചുചേർക്കണം". മുരളീധരൻ പറഞ്ഞു . എന്നാൽ അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നായിരുന്നു രാഘവന്റെ വിമർശനത്തോടുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

updating

Similar Posts