< Back
Kerala
തൃശൂരില്‍ വ്യാപകമായി വോട്ട് ചേര്‍ത്തത് ശാസ്തമംഗലത്തുള്ളവര്‍, ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണം;  കെ.മുരളീധരന്‍
Kerala

'തൃശൂരില്‍ വ്യാപകമായി വോട്ട് ചേര്‍ത്തത് ശാസ്തമംഗലത്തുള്ളവര്‍, ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണം'; കെ.മുരളീധരന്‍

Web Desk
|
12 Aug 2025 11:15 AM IST

ആലത്തൂരിലെ ബിഡിജെഎസ് സ്ഥാനാർഥിയുടെ വോട്ട് കുറയാൻ കാരണം ഈ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തത് കൊണ്ടാണെന്നും മുരളീധരന്‍

തൃശൂര്‍: മണ്ഡലത്തിന് പുറത്തുള്ള ബിജെപികാർ തൃശൂരില്‍ വ്യാപകമായി വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സുരേഷ് ഗോപിയുടെ ഡ്രൈവർക്ക് വ്യാജവോട്ടെന്ന മീഡിയവൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'തിരുവനന്തപുരം ശാസ്തമംഗലത്തുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ട് ചേർത്തത്. സുരേഷ് ഗോപിയുമായി അടുപ്പമുള്ളവരാണിവരെന്നും മുരളീധരന്‍ ആരോപിച്ചു. ആലത്തൂരിലെ ബിഡിജെഎസ് സ്ഥാനാർഥിയുടെ വോട്ട് കുറയാൻ കാരണം ഈ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തത് കൊണ്ടാണ്. കള്ളവോട്ടിൽ നിയമനടപടി സ്വീകരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

ധാർമികതയുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയെ ഫേസ്ബുക്കില്‍ മാത്രമാണ് കാണാനുള്ളത്. തൃശൂര്‍ മണ്ഡലത്തിലോ,പാര്‍ലമെന്‍റിലെ ദൃശ്യങ്ങള്‍ തപ്പി നോക്കിയെങ്കിലും അവിടെയും കാണാനില്ലെന്നം മുരളീധരന്‍ പരിഹസിച്ചു.

Similar Posts