< Back
Kerala
കെ. മുരളീധരൻ തൃശൂരിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കമിടും
Kerala

കെ. മുരളീധരൻ തൃശൂരിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കമിടും

Web Desk
|
8 March 2024 10:51 AM IST

സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്‍വെൻഷന് മാറ്റമുണ്ടാകില്ലെന്ന് കെ.മുരളീധരൻ

തൃശൂർ: തൃശൂരിൽ നാളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ. നാളെ രാവിലെ കെ.മുരളീധരൻ തൃശൂരിലെത്തും. ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടി തീരുമാനം വന്നാൽ പ്രതികരിക്കാമെന്ന് കെ.മുരളീധരൻ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്‍വെൻഷന് മാറ്റമുണ്ടാകില്ലെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആലപ്പുഴയിൽ കെ .സി.വേണുഗോപാലും വടകരയിൽ ഷാഫി പറന്പിലും മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകളിൽ സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാനും ധാരണയായി. കെ.സുധാകരൻ മത്സരിക്കുന്ന സാഹചര്യത്തിൽ ടി.സിദ്ദിഖിന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയേക്കും.

Similar Posts