< Back
Kerala
ബന്ധുക്കൾ മാത്രം, ലളിതമായ ചടങ്ങ്; കെ. മുരളീധരന്റെ മകൻ വിവാഹിതനായി
Kerala

ബന്ധുക്കൾ മാത്രം, ലളിതമായ ചടങ്ങ്; കെ. മുരളീധരന്റെ മകൻ വിവാഹിതനായി

Web Desk
|
23 July 2022 5:13 PM IST

കെ. മുരളീധരന്റെ മകൻ ശബരിനാഥാണ് വിവാഹിതനായത്. സോണിയയാണ് ഭാര്യ

കോഴിക്കോട്: കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ മകൻ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു.

കോഴിക്കോട്ട് നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുരളീധരൻ തന്നെയാണ് വിവാഹവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

കെ. മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ മകൻ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്.

എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന്.സോണിയയാണ് വധു.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ...

Posted by K Muraleedharan on Saturday, July 23, 2022

എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

Summary: Senior congress leader K. Muraleedharan MP's son Sabarinath got married

Similar Posts