< Back
Kerala
K. Muralidharan and vd satheesan on UDF,latest malayalam news,മുന്നണി വിട്ടവർ തിരിച്ച് വരണം എന്നതാണ് പാർട്ടിയുടെ പൊതുവികാരം: കെ.മുരളീധരൻ,
Kerala

മുന്നണി വിട്ടവർ തിരിച്ച് വരണമെന്നാണ് പാർട്ടിയുടെ പൊതുവികാരം: കെ.മുരളീധരൻ

Web Desk
|
16 May 2023 1:33 PM IST

യു.ഡി.എഫിലേക്ക് ഒരു പുതിയ കക്ഷിയെയും കൊണ്ടുവരാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുന്നണി വിട്ടവർ തിരിച്ച് വരണം എന്നതാണ് പാർട്ടിയുടെ പൊതുവികാരമെന്ന് കെ.മുരളീധരൻ. കേരള കോൺഗ്രസ് എം തെറ്റിധാരണയുടെ പുറത്താണ് വിട്ടു പോയത്. ലീഗിനെ പുകഴ്ത്തി മുന്നണിയിൽ പ്രശ്നമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ മോഹം വിലപ്പോകില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

അതേസമയം, യു.ഡി.എഫിലേക്ക് ഒരു പുതിയ കക്ഷിയെയും കൊണ്ടുവരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബഹുജന അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം. പാർട്ടിയിൽ ഗ്രൂപ്പ് ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല. ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കുമെന്നാണ് പറഞ്ഞതെന്നും വി.ഡി.സതീശൻ പറഞ്ഞു.


Similar Posts