< Back
Kerala
കോണ്‍ഗ്രസില്‍ ലീഡര്‍ ഒരാളേയുള്ളൂ, അത് കെ.കരുണാകരനാണ്- കെ.മുരളീധരന്‍
Kerala

"കോണ്‍ഗ്രസില്‍ ലീഡര്‍ ഒരാളേയുള്ളൂ, അത് കെ.കരുണാകരനാണ്"- കെ.മുരളീധരന്‍

Web Desk
|
12 Jun 2022 12:15 PM IST

സതീശന് ലീഡറെന്ന വിശേഷണം നൽകിയതിനു പിന്നിൽ പാർട്ടിയിലെ പെട്ടിചുമപ്പുകാരാണെന്ന് മുരളീധരന്‍. പ്രതികരണം മീഡിയവൺ എഡിറ്റോറിയലില്‍

കെ.കരുണാകരനല്ലാതെ കോൺഗ്രസിൽ വേറെ ലീഡറില്ലെന്ന് കെ.മുരളീധരൻ. തന്നെപ്പോലും അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. സതീശന് ലീഡറെന്ന വിശേഷണം നൽകിയതിനു പിന്നിൽ പാർട്ടിയിലെ പെട്ടിചുമപ്പുകാരാണ്.'വി.ഡി.സതീശൻ തന്നെ ആ വിശേഷണം തിരുത്തിയിട്ടുണ്ടെന്നും തൃക്കാക്കരയിൽ ഐക്യത്തോടെ നയിച്ചതിന്‍റെ ക്രെഡിറ്റ് വി.ഡി.സതീശനാണെന്നും കെ മുരളീധരൻ പറഞ്ഞു. മീഡിയവൺ എഡിറ്റോറിയലിലായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.

കേരളരാഷ്ട്രീയത്തിൽ നിൽക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചെന്നും മുരളീധ രൻ പറഞ്ഞു. 'പാർട്ടി ആവശ്യപ്പെട്ടാൽ ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കും. വീണ്ടും എം.പി ആയാൽ അത് രാജിവച്ചു നിയമസഭയിലേക്ക് മത്സരിക്കില്ല. താൻ മൂലം ഇനിയൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts