< Back
Kerala

Kerala
കെ.രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കും; എംഎൽഎ സ്ഥാനവും ഒഴിയും
|18 Jun 2024 8:22 AM IST
ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി
മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. നിയമസഭാംഗത്വവും ഒഴിയും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി.
മന്ത്രിസഭയിൽ നിന്നുള്ള രാജിക്ക് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം ഒഴിയാൻ സ്പീക്കർ എ എൻ ഷംസീറിനും കത്ത് കൈമാറും. ഇതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. പുതിയ മന്ത്രിയെ നിയമിക്കണം എന്ന കാര്യത്തിൽ നടന്നുവരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.