< Back
Kerala
k rail
Kerala

കെ റെയിൽ വിശദാംശങ്ങൾ റെയിൽവേക്ക് സമർപ്പിച്ചു: തുടർനടപടി പരിശോധനക്ക് ശേഷം

Web Desk
|
26 July 2023 4:40 PM IST

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കേന്ദ്രസർക്കാർ ഒരുതരത്തിലുള്ള അനുമതിയും നൽകിയിരുന്നില്ല എന്നും ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു

ഡൽഹി: സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കെ റെയിൽ അധികൃതർ റെയിൽവേ ബോർഡിന് സമർപ്പിച്ചു. റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങളാണ് സമർപ്പിച്ചത്. ഇവ പരിശോധിച്ച് ദക്ഷിണ റെയിൽവേ തുടർനടപടിക്ക് നിർദ്ദേശം നൽകും. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കേന്ദ്രസർക്കാർ ഒരുതരത്തിലുള്ള അനുമതിയും നൽകിയിരുന്നില്ല എന്നും ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ റെയിൽ നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാൻ കേരള റെയിൽ കോർപറേഷൻ ലിമിറ്റഡിന് ഉപദേശമോ നിർദേശമോ നൽകിയിട്ടില്ലെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു.

ഭൂമി ഏറ്റെടുക്കാൻ കേരള സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. അതേസമയം, കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റെയിൽവെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കുമെന്നും സിൽവർലൈൻ അടഞ്ഞ അധ്യായമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Similar Posts