< Back
Kerala

Kerala
കെ-റെയിൽ ഡിപിആർ തട്ടിക്കൂട്ട്: വിഡി സതീശൻ
|15 Jan 2022 5:45 PM IST
പദ്ധതിക്കുള്ള പ്രകൃതിവിഭവങ്ങൾ മധ്യകേരളത്തിൽ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
കെ- റെയിൽ ഡിപിആർ സർക്കാരിന്റെ തട്ടിക്കൂട്ട് പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാരിസ്ഥിതിക ആഘാത പഠനവും സാമൂഹീക ആഘാത പഠനവും നടത്താതെ എന്ത് ഡിപിആറിണെതെന്നും കെ-റെയിൽ പദ്ധതിക്കുള്ള പ്രകൃതിവിഭവങ്ങൾ മധ്യകേരളത്തിൽ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അൻവർ സാദത്ത് എംഎൽഎ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഡിപിആർ വിവരങ്ങൾ പുറത്തു വന്നത്. ഇതുവരെ രഹസ്യമെന്ന് പറഞ്ഞിരുന്ന സർക്കാർ എംഎൽഎുടെ പരാതിയെ തുടർന്നാണ് ഡിപിആർ വിവരങ്ങൾ പുറത്തു വിട്ടത്. ഇത് ദുരൂഹത വ്യക്തമാക്കുന്നുണ്ട്. ഇത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.