< Back
Kerala

Kerala
കെ-റെയിൽ സമരത്തിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ തല്ലിയിട്ടില്ലെന്ന് എം.വി ജയരാജൻ
|26 April 2022 10:46 AM IST
കോൺഗ്രസുകാരാണ് ഉദ്യോഗസ്ഥരെ തല്ലിയത് . സർവേക്കെതിരായ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നും എം.വി ജയരാജൻ
കണ്ണൂര്‍: സിൽവർ ലൈനെതിരെ സമരം ചെയ്തവരെ സി.പി.എം പ്രവർത്തകർ തല്ലിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസുകാരാണ് ഉദ്യോഗസ്ഥരെ തല്ലിയത്. സർവേക്കെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നും എം.വി ജയരാജൻ പറഞ്ഞു.
അതേസമയം കണ്ണൂർ ജില്ലയിലെ എടക്കാട് ഇന്ന് കെ-റെയിൽ സർവേ നടത്തില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇന്നലെ സർവേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ മർദിച്ചത് വിവദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എം.വി ജയരാജന്റെ പ്രതികരണം.
എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്നായിരുന്നു സംഘര്‍ഷം.