< Back
Kerala
കെ റെയിൽ: ശശി തരൂരിനെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

കെ റെയിൽ: ശശി തരൂരിനെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ

Web Desk
|
21 Dec 2021 10:54 AM IST

ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ശശി തരൂർ 19 യുഡിഎഫ് എംപിമാരിൽ ഒരാൾ മാത്രമാണ്. വരുന്ന തെരെഞ്ഞെടുപ്പുകളിൽ ശശി തരൂർ തിക്ത ഫലം അനുഭവിക്കേണ്ടി വരും. ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു.

ശശി തരൂരിനെ പാർലമെന്റിലേക്ക് ജയിപ്പിച്ചയച്ചത് കോൺഗ്രസും യു.ഡി.എഫുമാണ്. യു.ഡിഎഫിന്റെ കേരളത്തിലെ എം.പിയാണ് അദ്ദേഹം. കെ. റെയിലിനെകുറിച്ച മെമ്മോറാണ്ടം വായിച്ചു നോക്കിയിട്ടില്ലെന്ന ശശി തരൂരിന്റെ വാദം ശുദ്ധ അസംബന്ധമാണ്.

കെ റെയിലിനെ എതിർക്കുന്നവർ വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കുമ്മനം രാജശേഖരനും പിണറായി വിജയനും അളിയനും അളിയനുമായാണ് ആറന്മുള വിമാനത്താവളത്തെ എതിർത്തത്. പിണറായി വിജയൻറെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളാക്കുകയാണ്.

Summary :K Rail: Rajmohan Unnithan rejects Shashi Tharoor

Similar Posts