< Back
Kerala
സിൽവർ ലൈൻ പദ്ധതിയിൽ അലൈൻമെന്റ് മാറ്റാൻ തയ്യാറെന്ന് കെ റെയിൽ
Kerala

സിൽവർ ലൈൻ പദ്ധതിയിൽ അലൈൻമെന്റ് മാറ്റാൻ തയ്യാറെന്ന് കെ റെയിൽ

Web Desk
|
10 Feb 2025 3:00 PM IST

അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിർണായക നീക്കവുമായി കെ റെയിൽ. പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനും തയാറാണെന്ന് കെ റെയിൽ റെയിൽവേ ബോഡിനെ അറിയിച്ചു. റെയിൽവേ ബോർഡിന് കെ റെയിൽ നൽകിയ കത്ത് മീഡിയവണിന് ലഭിച്ചു.

അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്‌നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയിൽ പറഞ്ഞു. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറിൽ മറ്റു തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും കെ റെയിൽ റെയിൽവേ ബോർഡിനെ അറിയിച്ചു.

അതേസമയം, കേരള റെയിൽവേ ബോർഡ് കേരളത്തിന് മുന്നിൽ വെച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ദീർഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാൻ ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളാണ് റെയിൽവേ ബോർഡ് നൽകിയതെന്നാണ് ഇ.ശ്രീധരന്റെ വിമർശനം.


Similar Posts