< Back
Kerala
പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച് കെ റെയിൽ നടപ്പാക്കേണ്ട:  കേന്ദ്രമന്ത്രി വി മുരളീധരൻ
Kerala

പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച് കെ റെയിൽ നടപ്പാക്കേണ്ട: കേന്ദ്രമന്ത്രി വി മുരളീധരൻ

Web Desk
|
1 Dec 2021 5:45 PM IST

250 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിൻ ഓടിക്കാനുള്ള സാങ്കേതിക വിദ്യ റെയിൽവെയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കെ റെയിൽ പദ്ധതി നടപ്പാക്കണ്ടെന്നും പദ്ധതി കേരളത്തെ രണ്ടാക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കെ റെയിൽ പദ്ധതിക്ക് എതിരെ കേരളത്തിൽ ജനരോഷം വ്യാപകമാണെന്നും പദ്ധതി വഴിയുണ്ടാകുന്ന വലിയ ബാധ്യത കേന്ദ്രത്തിന് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 250 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിൻ ഓടിക്കാനുള്ള സാങ്കേതിക വിദ്യ റെയിൽവെയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റോഡുകൾ നന്നാക്കാൻ വീട്ടിൽ താമസിക്കുന്ന പൊതുമരാമത്ത് മന്ത്രിയെ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ മന്ത്രി കാമറയുമായി മിന്നൽ പരിശോധന നടത്തിയിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും പരിഹസിച്ചു. പാർലമെൻറിലെ സംഘർഷത്തെ സംബന്ധിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന മാർഷലിന് കഴുത്തിനു പിടിച്ചു തള്ളുന്നതാണോ എളമരം കരീമിന്റെ തൊഴിലാളി സ്‌നേഹമെന്ന് മന്ത്രി ചോദിച്ചു. ക്ഷോഭം പോക്കറ്റിലിട്ട് എഴുതി വായിക്കുന്ന ആളാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ആർ.എസ്.എസ് പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

Similar Posts