< Back
Kerala

Kerala
അങ്കമാലിയിൽ കെ റെയിൽ സർവേകല്ലുകൾ പിഴുതുമാറ്റി
|21 Jan 2022 10:21 AM IST
ഇന്നലെ രാവിലെ പൊലീസ് സംരക്ഷണത്തിൽ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയത്.
അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. ഇന്നലെ രാവിലെ പൊലീസ് സംരക്ഷണത്തിൽ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയത്. നേരത്തെ ഉദ്യോഗസ്ഥർ കല്ല് നാട്ടാനെത്തിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംരക്ഷണത്തിൽ കല്ല് നാട്ടിയത്.