< Back
Kerala

Kerala
കെ റെയിലിന് വീണ്ടും നീക്കം;മുഖ്യമന്ത്രി നാളെ റെയിൽവേ മന്ത്രിയെ കാണും
|2 Jun 2025 9:56 PM IST
ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
കൊച്ചി: കെ റെയിലിനായി വീണ്ടും സംസ്ഥാന സർക്കാറിന്റെ നീക്കം. മുഖ്യമന്ത്രി നാളെ ഉച്ചയ്ക്ക് റെയിൽവേ മന്ത്രിയെ കാണും. കെ റെയിലിന് പകരം ഇ. ശ്രീധരൻ അവതരിപ്പിച്ച പദ്ധതിക്ക് അനുമതി തേടും.നാളെ ഉച്ചക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച.
ദേശീയപാത നിർമ്മാണത്തിലെ അപാകതയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ ഉച്ചക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച നടക്കുക.