< Back
Kerala

Kerala
കെ റെയിൽ: മുഖ്യമന്ത്രിക്ക് കോർപറേറ്റ് ബാധയെന്ന് വി.ഡി സതീശൻ
|4 Jan 2022 11:08 AM IST
" നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്"
ബുള്ളറ്റ് ട്രെയിനിൻ്റെ കാര്യത്തിൽ യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് പിണറായിയോടും പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്. അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണ്. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്നും അദ്ദേഹം വിമർശിച്ചു
നാളെ യു.ഡി.എഫ് കക്ഷി നേതാക്കളുടെ അടിയന്തരമായി വിളിച്ചിട്ടുണ്ടെന്നും സമരം നാളെ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. അടിസ്ഥാന വർഗവുമായി പ്രതിപക്ഷം സംവദിക്കും.
Summary : K Rail: VD Satheesan says CM is a corporate appeaser