Kerala
മകൾക്കെതിരെ ആരോപണം ഉയർന്നിട്ടും മിണ്ടാത്ത മുഖ്യമന്ത്രി അപൂർവജീവി- കെ.സുധാകരൻ
Kerala

മകൾക്കെതിരെ ആരോപണം ഉയർന്നിട്ടും മിണ്ടാത്ത മുഖ്യമന്ത്രി അപൂർവജീവി- കെ.സുധാകരൻ

Web Desk
|
25 Aug 2023 12:50 PM IST

തനിക്ക് ഇതൊന്നും ബാധകമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും കെ.സുധാകരൻ പറഞ്ഞു.

കൊച്ചി: മാസപ്പടി വിവാദത്തിൽ മകൾക്ക് എതിരെ ആരോപണം വന്നിട്ടും മിണ്ടാത്ത മുഖ്യമന്ത്രി അപൂർവജീവിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തനിക്ക് ഇതൊന്നും ബാധകമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും കെ.സുധാകരൻ പറഞ്ഞു.

കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വീണ വിജയന്റെ കമ്പനി പണം കൈപറ്റിയെന്ന ആരോപണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും രംഗത്ത് വന്നു. പാർട്ടി നേതൃത്വം പ്രതിരോധിക്കുമ്പോഴും എന്ത് സേവനത്തിനാണ് വീണയ്ക്ക് പണം നല്‍കിയതെന്ന വിവരം പുറത്ത് പറയാന്‍ നേതൃത്വം തയ്യാറായിട്ടില്ല.

അതേസമയം, വീണ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയും രംഗത്തെത്തി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണ്. കൈപ്പറ്റിയ പണത്തിന് വീണ നികുതി അടച്ചിട്ടുണ്ട്.. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണെന്നും ഭേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാക്കളും വീണയെ ന്യായീകരിച്ചതിന് പിന്നാലെയാണ് പാർട്ടി മുഖപത്രം കൂടി രംഗത്ത് വന്നിരിക്കുന്നത്.


Similar Posts