< Back
Kerala

Kerala
"മുഖ്യമന്ത്രി തേരാപ്പാരാ നടത്തുന്ന ഗുണ്ടാസദസായി നവകേരള മാറി": കെ സുധാകരൻ
|26 Nov 2023 10:25 AM IST
മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവർ പാർട്ടിക്കാരല്ലെന്നും സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു
മുഖ്യമന്ത്രി തേരാപ്പാര നടത്തുന്ന കേരള ജനസദസ് ഗുണ്ടാ സദസായി മാറിയെന്ന് കെ.സുധാകരൻ. കോൺഗ്രസ് പനങ്കോട് മണ്ഡലം കമ്മിറ്റി നിർമ്മിച്ച ഉമ്മൻചാണ്ടി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കുന്നവർ പാർട്ടിക്കാരല്ലെന്നും സെലക്റ്റഡ് ഗുണ്ടകളാണെന്നും സുധാകരൻ ആരോപിച്ചു. അവരാണ് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കുന്നതെന്നും ഇത് പോലൊരു നാറിയ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഡി സി സി പ്രസിഡന്റ് പാലോട് രവി , കെ എസ് ശബരിനാഥൻ, കെ പി സി സി ജനറൽ സെക്രട്ടറി റ്റി യു രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.