< Back
Kerala

Kerala
വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേട്: കെ. സുധാകരൻ
|11 Sept 2023 7:29 PM IST
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കെ. സുധാകരന്‍ വീണ്ടും ഇ.ഡി ക്കുമുന്നിൽ ഹാജരായി
തിരുവനന്തപുരം: കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇ ഡി പത്തുതവണ വിളിപ്പിച്ചാലും പോകുമെന്നും താൻ രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡിക്കുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സർവീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം. വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.