< Back
Kerala
സ്വന്തം ധാർഷ്ട്യത്തിനനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ.സുധാകരൻ
Kerala

സ്വന്തം ധാർഷ്ട്യത്തിനനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ.സുധാകരൻ

Web Desk
|
10 Jan 2022 11:53 AM IST

ഓന്തിനെ പോലെ നിറം മാറുന്നവരാണ് സി.പി.എം

കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലന്ന് ആവർത്തിച്ച് കെ.സുധാകരൻ.സ്വന്തം ധാർഷ്ട്യത്തിന് അനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.ഓന്തിനെ പോലെ നിറം മാറുന്നവരാണ് സി.പി.എം.വർഗീയതക്കെതിരെ സംസാരിക്കാൻ സി.പി.എമ്മിന് ധാർമിക അവകാശം ഇല്ല.

ബി.ജെ.പി യുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് പിണറായി.ആ നന്ദി ഇപ്പോഴും പിണറായിക്ക് ഉണ്ട്. വർഗീയതയെ നേരിടാൻ കോൺഗ്രസ്സിന് അല്ലാതെ മറ്റാർക്കും കഴിയില്ല.കേരളത്തിൽ മാത്രം ഉള്ള സി.പി.എമ്മിന് എങ്ങനെ വർഗീയതയെ നേരിടുമെന്നും അദ്ദേഹം ചോദിച്ചു.

Similar Posts