< Back
Kerala
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യം പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഓണസദ്യയുണ്ടത്  ശരിയായില്ല - കെ.സുധാകരൻ
Kerala

കുന്നംകുളം കസ്റ്റഡി മർദനം: 'ദൃശ്യം പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഓണസദ്യയുണ്ടത് ശരിയായില്ല' - കെ.സുധാകരൻ

Web Desk
|
6 Sept 2025 12:58 PM IST

കസ്റ്റഡി മർദനത്തെ പാർട്ടി നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു

കണ്ണൂർ: കുന്നംകുളം കസ്റ്റഡി മർദന ദൃശ്യം പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഒരുമിച്ച് ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെ.സുധാകരൻ. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. മനുഷ്യത്വരഹിതമായ മർദനമാണ് കുന്നംകുളത്തേത്. കസ്റ്റഡി മർദനത്തെ പാർട്ടി നിയമപരമായി നേരിടുമെന്നും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ സുധാകരൻ പറഞ്ഞു.



Similar Posts