< Back
Kerala

Kerala
എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്
|20 July 2024 2:41 PM IST
അടുത്ത മാസം 28ന് ഹാജരാകണമെന്ന് കോടതിനിർദേശം
തിരുവനന്തപുരം: എ.കെ.ജി സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട കലാപാഹ്വാനക്കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോടതി സമൻസ് അയച്ചു. ഇവർ അടുത്ത മാസം 28ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. കേസിലെ സാക്ഷികളാണ് ഇരുവരും.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഇ.പി ജയരാജൻ പി.കെ ശ്രീമതി എന്നിവർക്കെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസിന്റെ ഹരജി.