< Back
Kerala
K SUDHAKARAN ANNOUNCES CANDIDATURE IN KANNUR
Kerala

'കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പ്'; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ. സുധാകരന്‍

Web Desk
|
9 March 2026 4:00 PM IST

മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുധാകരന്‍ ചോദിച്ചു

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

കണ്ണൂരില്‍ മത്സരിക്കുന്നതിനുള്ള താല്‍പര്യം കെ. സുധാകരന്‍ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് അദ്ദേഹം ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂരിലെ നിലവിലെ എംപിയാണ് സുധാകരന്‍. എംപി സ്ഥാനത്തിരിക്കുന്നവര്‍ മത്സരികുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനിടെയാണ് താന്‍ മത്സരിക്കുമെന്ന് ഉറപ്പാണെന്ന സുധാകരന്റെ പ്രഖ്യാപനം. കണ്ണൂരില്‍ അമൃത രാമകൃഷ്ണന്‍, അല്ലെങ്കില്‍ മുന്‍ മേയര്‍ ടി.ഒ മോഹനന്‍ എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്.


Similar Posts