< Back
Kerala

Kerala
കോടതിയലക്ഷ്യ കേസ്: കെ. സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി
|20 May 2024 3:31 PM IST
പുറമേ നിന്നുള്ള അഭിഭാഷകരെ കാണുമ്പോൾ ജഡ്ജിമാർക്ക് മുട്ടിടിക്കുമെന്നായിരുന്നു സുധാകരന്റെ വിമർശനം
എറണാകുളം: കോടതിയലക്ഷ്യ കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയതിനെതിരെയായിരുന്നു സുധാകരന്റെ പരാമർശങ്ങൾ. പുറമേ നിന്നുള്ള അഭിഭാഷകരെ കാണുമ്പോൾ ജഡ്ജിമാർക്ക് മുട്ടിടിക്കുമെന്നായിരുന്നു സുധാകരന്റെ വിമർശനം. കേസിൽ മറുപടി സമർപ്പിക്കാൻ സുധാകരനോട് ഹൈക്കോടതി നിർദേശിച്ചു.
അഡ്വ. ജനാർദന ഷേണായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂർ ഡി.സി.സി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുധാകരന്റെ പരാമർശങ്ങൾ.