< Back
Kerala

Kerala
കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റു
|16 Jun 2021 1:39 PM IST
കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു.വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും ടി. സിദ്ദിഖും, പി.ടി തോമസും സുധാകരനൊപ്പം സ്ഥാനമേറ്റു. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും. രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം പത്തരയോടെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ എത്തിയാണ് കെ സുധാകരന്‍ സ്ഥാനമേറ്റത്.
സേവാദള്‍ വോളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച അദ്ദേഹം പതാക ഉയര്‍ത്തിയ ശേഷം 11 മണിയോടെയാണ് ചുമതലയേറ്റത്. സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് പ്രവര്‍ത്തകരോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുധാകരന്‍ പ്രസംഗം തുടങ്ങിയത്.