< Back
Kerala

Kerala
'എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം': വിമതർക്കെതിരെ ഭീഷണിയുമായി കെ. സുധാകരൻ
|26 Oct 2024 11:42 AM IST
ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാർട്ടി വിമതർക്കെതിരായ സുധാകരന്റെ ഭീഷണി
കോഴിക്കോട്: ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എം.പി. എതിർക്കേണ്ടത് എതിർക്കണം അടിക്കേണ്ടത് അടിക്കണം കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമാണ് വിലയുള്ളൂവെന്നാണ് സുധാകരന്റെ പ്രസ്താവന. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാൻ ചിലർ കരാർ എടുത്തിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടിച്ചാണ് പിടിച്ചെടുത്തതെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു.