< Back
Kerala
വെള്ളാപ്പള്ളി നടേശനുമായി കെ.സുധാകരൻ കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദർശനമെന്ന് കെ.സുധാകരൻ
Kerala

വെള്ളാപ്പള്ളി നടേശനുമായി കെ.സുധാകരൻ കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദർശനമെന്ന് കെ.സുധാകരൻ

Web Desk
|
18 Sept 2021 10:56 AM IST

കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പത്ത് മണിയോടെയാണ് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് സുധാകരന്‍ എത്തിയത്. പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എല്‍.ഡി.എഫിനെ പരസ്യമായി പിന്തുണക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

Similar Posts