< Back
Kerala
കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള: എകെ ബാലൻ
Kerala

കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള: എകെ ബാലൻ

Web Desk
|
13 Jan 2022 9:30 PM IST

ഇടതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ച കോൺഗ്രസുകാർ മനസ്സിലാക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാർത്ഥിരംഗത്തെ കെഎസ്‌യുവിന്റെ അനുഭവം തന്നെയായിരിക്കും കോൺഗ്രസിനുമുണ്ടാകുക-എകെ ബാലൻ പറഞ്ഞു

കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ക്രിമിനലിസം കൊണ്ട് സിപിഎമ്മിനെ തകർക്കാൻ കഴിയില്ല. വിദ്യാർത്ഥി രംഗത്ത് കെഎസ്‌യുവിനുണ്ടായ അനുഭവം തന്നെയാകും കോൺഗ്രസിന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലൻ.

ഇടതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ച കോൺഗ്രസുകാർ മനസ്സിലാക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാർത്ഥിരംഗത്തെ കെഎസ്‌യുവിന്റെ അനുഭവം തന്നെയായിരിക്കും കോൺഗ്രസിനുമുണ്ടാകുക. ക്രിമിനലിസം കൊണ്ട് ഞങ്ങളെ തകർക്കാൻ കഴിയില്ല. അത് ഇനിയെങ്കിലും മനസിലാക്കാൻ കഴിയണം. ഇവിടെ കാണുന്ന കാഴ്ച നമ്മുടെയെല്ലാം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്-എകെ ബാലൻ പറഞ്ഞു.

കോൺഗ്രസിൽനിന്ന് സംഘടനാ കോൺഗ്രസിലേക്കും ജനതാ പാർട്ടിയിലേക്കും പോയി തിരിച്ചുവന്നയാളാണ് കെ സുധാകരൻ. കോൺഗ്രസിൽ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷത്തെയും സിപിഎമ്മിനെയും നശിപ്പിക്കുന്നതിനുള്ള ക്രിമിനൽ സംഘത്തിന് നേതൃത്വം കൊടുത്താൽ മാത്രമേ അംഗീകരിക്കപ്പെടൂവെന്ന കുറ്റബോധമാണ് സുധാകരനുള്ളത്. കേരള രാഷ്ട്രീയത്തിലെ ഒരു ഡ്രാക്കുളയായി അദ്ദേഹം മാറുന്നത് അതുകൊണ്ടാണ്. അതിന്റെ ഭാഗമായുള്ള ജൽപനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ബാലൻ വിമർശിച്ചു.

Summary: K Sudhakaran is Dracula of Kerala politics, says AK Balan

Similar Posts