< Back
Kerala
കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും
Kerala

കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും

Web Desk
|
8 Jun 2021 4:13 PM IST

പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. അധ്യക്ഷന്‍റെ കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും സുധാകരൻ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം.സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.

Related Tags :
Similar Posts